Top
21
Tuesday, November 2017
About UsE-Paper

ആന്ധ്രാ പ്രദേശിലെ സ്വച്ഛ് ഭാരത് ഇങ്ങനെ; വീട്ടില്‍ ശൗച്യാലയമില്ലാത്ത രാഷ്‌ട്രീയ നേതാക്കളുടെ എണ്ണം 3574

Monday Oct 30, 2017
വെബ് ഡെസ്‌ക്‌

വിജയനഗരം > കേന്ദ്രസര്‍ക്കാര്‍ സ്വച്ഛ് ഭാരത് പദ്ധതി വിജയകരമാണെന്ന അവകാശവാദമുയര്‍ത്തുമ്പോള്‍ ആന്ധ്രാ പ്രദേശില്‍ 3574 രാഷ്‌ട്രീയ നേതാക്കളുടെ വീട്ടിലും കക്കൂസ് ഇല്ലെന്ന കണക്കുകള്‍  പുറത്തുവിട്ട്‌ വിജയനഗരം ജില്ലാ കളക്‌ടര്‍ വിവേക് യാദവ്. ജില്ലയിലെ 106 ഗ്രാമ പഞ്ചായത്തുകള്‍  62 സ്‌കൂളുകള്‍ , 428 അംഗനവാടികള്‍ എന്നിവിടങ്ങളില്‍ ശൗച്യാലയം ഇല്ലെന്നും യാദവി ചൂണ്ടിക്കാട്ടി. ടൈംസ് ഓഫ് ഇന്ത്യയാണ് കണക്കുകള്‍ സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്‌

3,419 വാര്‍ഡ് അംഗങ്ങളുടേയും 120 സര്‍പഞ്ചുകളുടെ വീട്ടിലും ശൗച്യാലയമില്ലെന്നും വിവേക് യാദവ് പറഞ്ഞു. ജില്ലയിലെ 35 മണ്ഡല്‍ പരിഷാദ് പ്രാദേശിക മണ്ഡലങ്ങളിലും (എംപിടിസിയി)ശൗച്യാലയമില്ല. വിജയനഗരത്തിന്റെ സ്വച്ഛ് ഭാരത് റാങ്ക് പൊതുജനങ്ങള്‍ മനസിലാക്കണമെന്നും കളക്‌ടര്‍ വിശദീകരിച്ചു. ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ (ഒഡിഎഫ്) ലക്ഷ്യത്തിലെത്താന്‍ പൊതു കെട്ടിടങ്ങളിലും ശൗച്യാലയം നിര്‍മിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.


വീടുകളില്‍ ശൗച്യാലയം നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ബോധവത്കരണം നടത്താന്‍ 2,417 വോളന്റിയറുമാരെ നിയോഗിക്കും; യാദവ് പറഞ്ഞു