17 November Saturday

പൊള്ളയായ വാഗ്‌ദാനങ്ങൾ നൽകുന്ന പ്രധാനമന്ത്രി സത്യസന്ധനല്ലെന്ന്‌ രാഹുൽഗാന്ധി

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

ന്യൂഡൽഹി> രാജ്യത്തിന്റെ പ്രധാനമന്ത്രി  ഒട്ടും സത്യസന്ധനല്ലെന്ന്‌ കോൺഗ്രസ്‌ പാർടി അധ്യക്ഷൻ രാഹുൽഗാന്ധി. മോഡി സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. മോഡിയുടെ പ്രധാന ആയുധം പൊള്ളത്തരമാണ്‌. പൊള്ളവാഗ്‌ദാനങ്ങൾ നൽകി ഈ രാജ്യത്തെ കർഷകരേയും യുവാക്കളേയും  ചെറുകിടവ്യാപാരികളേയും മോഡി വഞ്ചിച്ചു.

റാഫേൽ വിമാന ഇടപാടിൽ  പ്രധാനമന്ത്രി രാജ്യത്തോട്‌  കള്ളം പറഞ്ഞു. അമിത്‌ ഷായുടെ  അഴിമതിക്ക്‌ നേരെ  കണ്ണടച്ചു.റാഫേൽ ഇടപാടിൽ രഹസ്യമില്ലെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ തന്നോട് പറഞ്ഞുവെന്നും രാഹുൽഗാന്ധി പറഞ്ഞു.  റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്ത്‌ 45,000 കോടിയുടെ നേട്ടമുണ്ടാക്കി. കാര്യങ്ങൾ മറച്ചുവെയ്‌ക്കാതെ പ്രധാനമന്ത്രി രാജ്യത്തോട്‌ വിശദീകരിക്കണം. പ്രധാനമന്ത്രിയുടെ വിദേശയാത്രയേയും രാഹുൽ വിമർശിച്ചു.



രാഹുൽഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തി ഭരണപക്ഷ അംഗങ്ങൾ സഭയിൽ ബഹളമുണ്ടാക്കി. തുടർന്ന്‌ സഭ അൽപനേരം നിർത്തിവെച്ചു. വീണ്ടും സഭ തുടങ്ങിയപ്പോൾ രാഹുൽഗാന്ധി പ്രസംഗം തുടർന്നു. പ്രസംഗത്തിന്‌ ശേഷം രാഹുൽഗാന്ധി മോഡിയെ ആശ്ലേഷിച്ചു. മോഡിയുടെ സീറ്റിലെത്തി രാഹുൽഗാന്ധി ആശ്ലേഷിച്ചപ്പോൾ ആദ്യമൊന്നമ്പരന്നെങ്കിലും മോഡി തിരികെ കൈകൊടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top