Top
23
Tuesday, January 2018
About UsE-Paper

ആധാര്‍ കാണിച്ചില്ല; ചികിത്സ നിഷേധിച്ച ജവാന്റെ ഭാര്യ ആശുപത്രിയില്‍ മരിച്ചു

Saturday Dec 30, 2017
വെബ് ഡെസ്‌ക്‌

ചണ്ഡീഗഢ് > കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഹരിയാനയിലെ സോണിപത്തിലാണ് സംഭവം. ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെ തുടര്‍ന്നാണ് ചികിത്സ നിഷേധിച്ചതെന്ന് മകന്‍ പവന്‍ കുമാര്‍ ആരോപിച്ചു. 'ആശുപത്രി അധികൃതര്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു. എന്റെ കൈവശം ആധാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന പകര്‍പ്പ് കാണിച്ചിരുന്നു.

ഒരു മണിക്കൂറിനുള്ളില്‍ ആധാര്‍ കാണിക്കാം ചികിത്സ തുടങ്ങിക്കോളു എന്നു പറഞ്ഞെങ്കിലും ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല; പവന്‍ കുമാര്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലാണ് അമ്മയുമായി താന്‍ ആശുപത്രിയില്‍ എത്തിയതെന്നും പവന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
 

Related News

കൂടുതൽ വാർത്തകൾ »