Top
20
Monday, November 2017
About UsE-Paper

ഗുജറാത്തില്‍ 31 ശതമാനം എംഎല്‍എമാര്‍ ക്രിമിനല്‍ കേസില്‍പെട്ടവര്‍; 15 ബിജെപി എംഎല്‍എ മാര്‍ക്കെതിരെ ഗുരുതര കേസുകള്‍

Tuesday Nov 7, 2017
വെബ് ഡെസ്‌ക്‌

അഹമ്മദാഹാദ്> ഗുജറാത്തിലെ 31 ശതമാനം എംഎല്‍എ മാര്‍ക്കെതിരേയും ക്രിമിനല്‍ കേസുള്ളതായി കണ്ടെത്തല്‍. ഇതില്‍ 13 ശതമാനവും ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എംഎല്‍എ മാരുടെ സത്യവാംങ്മൂലം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. ബി.ജെ.പിയുടെ 30 എം.എല്‍.എമാരാണ് തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 112 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. ഇതില്‍ 27% പേര്‍ക്കെതിരെയും കേസ് നിലവിലുണ്ട്. കോണ്‍ഗ്രസിന്റെ 42 എം.എല്‍.എമാരില്‍ 15 പേര്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ട്.

 ഗുജറാത്ത് നിയമസഭയിലെ 182 എംഎല്‍എ മാരില്‍ 158 പേരുടെ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് എഡിആര്‍ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവരില്‍ ഏറ്റവും അധികം ഉള്ളത്  ബിജെപി എംഎല്‍എ മാരാണ്. 15 ബിജെപി എംഎല്‍എ മാര്‍ക്കെതിരെയാണ് ഗുരുതര ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ നാല് എംഎല്‍എ മാര്‍ക്കെതിരേയും ഇത്തരത്തില്‍ കേസുകളുണ്ട്.

 അതേസമയം ക്രിമിനല്‍ കേസുകളൊന്നും രാഷ്‌ട്രീയ പാര്‍ട്ടികള്‍ കാര്യമാക്കുന്നില്ലെന്ന് എഡിആര്‍ നാഷണല്‍ ഇലക്ഷന്‍ വാച്ച് തലവന്‍ മേജര്‍ ജനറല്‍ അനില്‍ വര്‍മ്മ പറഞ്ഞു