25 September Tuesday

ത്രിപുരയില്‍ ബിജെപി അതിക്രമം തുടരുന്നു; വൈദ്യനാഥ മജുംദാറിന്റെ പ്രതിമ തകർത്തു

ഗോപിUpdated: Monday Jul 30, 2018

കൊല്‍ക്കത്ത > ത്രിപുരയില്‍ അധികാരത്തിന്റെ പിൻബലത്തില്‍ വ്യാപക അക്രമത്തിനു പറമെ ജനനേതാക്കളുടെ പ്രതിമ തകര്‍ക്കല്‍ പരിപാടി ബിജെപി തുടരുന്നു. ഉപ മുഖ്യമന്ത്രിയും ജനനേതാവുമായിരുന്ന വൈദ്യനാഥ മജുംദാറിന്റെ പ്രതിമ ബിജെപി പ്രവർത്തകർ  തർത്തു.

അദ്ദേഹത്തിന്റെ സ്വദേശമായ കൈലാഷ്ഘർ പട്ടണത്തില്‍ സ്ഥാപിച്ച പൂർണകായ പ്രതിമയാണ് തകർത്തത്. തല്ലിപ്പൊട്ടിച്ച പ്രതിമ സമീപമുള്ള  നദിയില്‍ തള്ളി.

പ്രതിമ തര്‍ത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെയും വൻ പ്രതിഷേധം അലയടിച്ചു. കുറ്റവാളികളെ  അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശൈലാസ്ഘർ പൊലീസ് സ്റ്റേഷനുമുന്നില്‍ ആയിരങ്ങള്‍ അണിനിരന്നു.
ബിജെപി സംസ്ഥാനത്ത് അധികാരത്തിലേറി രണ്ടുദിവസത്തിനുള്ളില്‍ ബലോണിയയില്‍ ലെനിന്റെ പ്രതിമ തകർത്തത‌് ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു.

ഭരണഘടന ശിൽപ്പി ബി ആര്‍ അംബേദ്കര്‍, മുൻ മുഖ്യമന്ത്രി ദശരഥ ദേബ്, മന്ത്രിയായിരുന്ന ബിമന്‍ സിൻഹ എന്നിവരുടെ  പ്രതിമകളും  തകർത്തു.

1940കൾമുതല്‍ ത്രിപുരയിലെ ജനകീയ പ്രസ്ഥാനങ്ങളുടെ സമരനായകനായി വളർന്നുവന്ന വൈദ്യനാഥ് മജുംദാർ സിപിഐ എം സംസ്ഥാന സെക്രട്ടറി, ഇടതുമുന്നണി കൺവീനർ  എന്നീ നിലകളിലും വളരെക്കാലം പ്രവർത്തിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top