19 September Wednesday

അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകരെ കസ്റ്റഡിയിൽ വെക്കരുതെന്ന് സുപ്രീം കോടതി; വീട്ടുതടങ്കലിലേക്ക്‌ മാറ്റാൻ നിർദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

ന്യൂഡൽഹി > വിവിധ സംസ്ഥാനങ്ങളിൽ നിന്ന്‌ ഇന്നലെ അറസ്റ്റ്‌ ചെയ്‌ത അഞ്ച്‌ മനുഷ്യാവകാശ പ്രവർത്തകരെ കസ്റ്റഡിയിൽ വക്കുന്നത്‌ സുപ്രീം കോടതി തടഞ്ഞു. രാഷ്‌ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്നും തെളിവുകൾ ഇല്ലാതെയാണ്‌ അറസ്റ്റെന്നും പരാതി ഉയരുന്നതിനിടെയാണ്‌ സുപ്രീം കോടതിയുടെ ഇടപെടൽ.

ചരിത്രകാരി റൊമില ഥാപ്പറും സാമ്പത്തിക വിദഗ്‌ധൻ പ്രഭാത്‌ പട്‌നായികും ചേർന്ന്‌ നൽകിയ പരാതിയിൽ മഹാരാഷ്‌ട്രാ സർക്കാരിന്റെ പ്രതികരണം സുപ്രീം കോടതി ആരാഞ്ഞിട്ടുണ്ട്‌. തൽക്കാലം കസ്റ്റഡിയിലുള്ളവരെ വീട്ടു തടങ്കലിലേക്ക്‌ മാറ്റാനും സുപ്രീം കോടതി നിർദേശിച്ചു.

വിപ്ലവ കവി വരവര റാവു, മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ ഗൗതം നവ്ലഖ(ഹരിയാന), അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ സുധ ഭരദ്വാജ്(ഹരിയാന), അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരുമായ വേനോൺ ഗൊൺസാലസ്(മുംബൈ), അരുൺ ഫെരേര എന്നിവരെ ഇന്നലെയാണ്‌ പല സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റു ചെയ്‌തത്‌. സംഘപരിവാർവിരുദ്ധ രാഷ്‌ട്രീയപക്ഷത്തു നിൽക്കുന്ന ഇവരുടെ അറസ്റ്റിനെത്തുടർന്ന്‌ വലിയ പ്രതിഷേധമാണ്‌ രാജ്യത്ത്‌ ഉയർന്നുവരുന്നത്‌.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top