20 November Tuesday

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്‌ഥയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018

ചെന്നൈ> മുന്‍ തമി‍ഴ്‌നാട് മുഖ്യമന്ത്രിയും ഡിഎകൈ നേതാവുമായ  കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്‌ഥയിൽ തുടരുന്നു.  ആരോഗ്യസ്ഥിതി വീണ്ടും മോശമായതിനെത്തുടര്‍ന്ന് കരുണാനിധിയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി.

അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് കരുണാനിധിയെ പ്രവേശിപ്പിച്ചത്‌.  ഇതേ ആശുപത്രിയിലെ മെഡിക്കല്‍ സംഘമായിരുന്നു കരുണാനിധിയെ ചികിത്സിച്ചിരുന്നത്.
കരുണാനിധിക്ക്‌ ക​ര​ളി​ലും മൂ​ത്ര നാ​ളി​യി​ലും അ​ണു​ബാ​ധയുണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

മക്കളായ സ്റ്റാലിനും അഴഗിരിയും കനിമൊഴിയും ഗോപാലപുരത്തെ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ പ​നീ​ർ​ശെ​ൽ​വം മ​ന്ത്രി​മാ​രാ​യ ഡി വി​ജ​യ​കു​മാ​ർ, പി ​ത​ങ്ക​മ​ണി, എ​സ് പി വേ​ലു​മ​ണി, നടനും മക്കൾ നീതി മയ്യം തലവൻ കമൽഹാസൻ‌ എന്നിവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top