16 October Tuesday
മമത ബാനര്‍ജിക്ക് ശൂര്‍പ്പണഖയുടെ അനുഭവം നേരിടേണ്ടിവരുമെന്ന് ബിജെപി നേതാവ്‌

പത്മാവതിക്കെതിരായ ഭീഷണി; രാജ്യവ്യാപകമായി ചിത്രീകരണം നിര്‍ത്തി പ്രതിഷേധിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Nov 26, 2017

ന്യൂഡല്‍ഹി > പത്മാവതിക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച 15 മിനിറ്റ് രാജ്യവ്യാപകമായി സിനിമ ചിത്രീകരണം നിര്‍ത്തിവയ്ക്കുമെന്ന് ഇന്ത്യന്‍ ഫിലിം ആന്‍ഡ് ഡയറക്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിനിമസീരിയല്‍ മേഖലയില്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കുന്നത്. വൈകിട്ട് മുംബൈ ഫിലിം സിറ്റിയില്‍ 'ഞാന്‍ സ്വതന്ത്രനാണോ' എന്ന പേരില്‍ പ്രതിഷേധം നടക്കും. സംവിധായകര്‍, നിര്‍മാതാക്കള്‍, ഫോട്ടോഗ്രഫര്‍മാര്‍, രചയിതാക്കള്‍, ഗായകര്‍, മേക്ക്അപ് കലാകാരന്മാര്‍ തുടങ്ങി വിവിധ സിനിമാ പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.

ബ്രിട്ടനില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷനും അറിയിച്ചു. ചരിത്രസംഭവത്തെ സ്വതന്ത്രമായി ആവിഷ്‌കരിക്കുന്നതിനെ ബഹുമാനിക്കുന്നു. 12എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതായി ഒന്നും ചിത്രത്തില്‍ ഇല്ലെന്നും പ്രദര്‍ശനാനുമതി നല്‍കി ബോര്‍ഡ് അറിയിച്ചു.
അതിനിടെ, ബംഗാളില്‍ പത്മാവതി പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമൊരുക്കുമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണത്തിനെതിരെ ഭീഷണിയുമായി ബിജെപി നേതാവ് രംഗത്തുവന്നു. 

മമതയുടെ മൂക്ക് ചെത്തുമെന്ന് ബിജെപി ഹരിയാന മീഡിയാ കോ ഓര്‍ഡിനേറ്ററും മുതിര്‍ന്ന നേതാവുമായ സുരജ്പാല്‍ അമുവാണ് പരസ്യഭീഷണി മുഴക്കിയത്. നടി ദീപിക പദുകോണിന്റെയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും തലകൊയ്യുന്നവര്‍ക്ക് ഇയാള്‍ 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

രാക്ഷസ സ്വഭാവമുള്ള സ്ത്രീകളോട് പെരുമാറേണ്ടത് ശൂര്‍പ്പണഖയെ നേരിട്ടപോലെയാണെന്നും ലക്ഷ്മണന്‍ മൂക്ക് ചെത്തിയതോടെയാണ് ശൂര്‍പ്പണഖ അടങ്ങിയതെന്ന് മമത മറക്കരുതെന്നുമാണ് സുരജ്പാല്‍ അമുവിന്റെ ഭീഷണി. രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണ് പത്മാവതി
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top