17 October Wednesday

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആര്‍എസ്എസ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 25, 2017

ഉഡുപ്പി > സംഘപരിവാര്‍ തകര്‍ത്ത ബാബ്റി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്ന്് ആര്‍എസ്എസ് സംഘ്ചാലക് മോഹന്‍ ഭാഗവത്. ഉഡുപ്പിയില്‍ നടന്ന വിശ്വഹിന്ദുപരിഷത് ധര്‍മ സന്‍സതില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. 

അയോധ്യയില്‍ രാമക്ഷേത്രമല്ലാതെ മറ്റൊന്നും നിര്‍മിക്കാന്‍ അനുവദിക്കില്ല. വിഷയം കോടതിയുടെ പരിഗണനയിലാണ്. രാമന്‍ ജനിച്ചതെന്ന് വിശ്വസിക്കുന്ന രാമജന്മഭൂമിയില്‍ രാമക്ഷേത്രമാണ് നിര്‍മിക്കേണ്ടത്. അതിന് അയോധ്യയിലെ കല്ലുകള്‍തന്നെ ഉപയോഗിക്കും. പശുക്കളെ സംരക്ഷിക്കണം. ഗോവധം നിരോധിച്ചില്ലായിരുന്നെങ്കില്‍ ഇവിടെ സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ലായിരുന്നെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

കോടതിയിലും കോടതിക്കു പുറത്തും നടത്തുന്ന മധ്യസ്ഥശ്രമങ്ങള്‍ക്കിടയില്‍ ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവന ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് ആരോപണം ഉയര്‍ന്നു. ബിജെപിക്ക് അനുകൂല തരംഗമുണ്ടാക്കാനുള്ള നീക്കമാണ് മോഹന്‍ ഭാഗവത് നടത്തിയതെന്നാണ് ആരോപണം. ബിജെപിക്കെതിരായ വലിയ പ്രതിഷേധമാണ് ഗുജറാത്തിലുള്ളത്. ഇതിന് തടയിടുകയാണ് അയോധ്യപ്രശ്നം വീണ്ടും ഉയര്‍ത്തിയതിന്റെ പിന്നിലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top