18 October Thursday

കേന്ദ്രസര്‍ക്കാരിന് വീണ്ടും തിരിച്ചടി നല്‍കി എസ് ദുര്‍ഗ; ഗോവ മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന വിധിക്ക് സ്റ്റേ ഇല്ല

വെബ് ഡെസ്‌ക്‌Updated: Friday Nov 24, 2017

കൊച്ചി> സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം എസ് ദുര്‍ഗയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍  സ്‌റ്റേ നല്‍കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.  ഗോവ ചലച്ചിത്ര മേളയിലേക്ക് ജൂറി തെരഞ്ഞെടുത്ത ചിത്രം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്നാരോപിച്ച് ചിത്രത്തിന്റെ സംവിധായകന്‍ സനല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

എന്നാല്‍, ഫെസ്റ്റിവെല്‍ തുടങ്ങിക്കഴിഞ്ഞ ശേഷം ഇത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് എല്ലാ ക്രമീകരണങ്ങളും തകിടം മറിക്കുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍  അപ്പീല്‍ നല്‍കുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ച സിനിമയെ മേളയില്‍നിന്ന് ഒഴിവാക്കാനാകില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ വിധി. ഇതിനെതിരെയാണ്  കേന്ദ്രം അപ്പീല്‍ നല്‍കിയത്.

  അതേസമയം, പരമാവധി ദിവസം കോടതി നടപടികളില്‍പ്പെടുത്തി എസ് ദുര്‍ഗ മേളയില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക എന്ന തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പയറ്റുന്നതെന്നു വിമര്‍ശനമുയര്‍ന്നിരുന്നു
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top