19 November Monday

പൗരസ്വാതന്ത്ര്യത്തിന്റെ വക്താവ്: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

ന്യൂഡൽഹി
ജനാധിപത്യ അവകാശങ്ങളുടെയും പൗരസ്വാതന്ത്ര്യത്തിന്റെയും വക്താവും അതിനായുള്ള പോരാട്ടങ്ങളുടെ മുൻനിര പോരാളിയുമായിരുന്നു കുൽദീപ് നയ്യാർ എന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചന ക്കുറിപ്പിൽ പറഞ്ഞു. പാകിസ്ഥാനുമായുള്ള സൗഹൃദത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ വാദമുഖങ്ങളും പ്രത്യേകതകൾ നിറഞ്ഞതാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യ പുനഃസ്ഥാപനത്തിനായി ശക്തമായി നിലകൊണ്ടയാളാണ് കുൽദീപ് നയ്യാരെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനസന്ദേശത്തിൽ പറഞ്ഞു. അടിയന്തരാവസ്ഥയ്ക്കെതിരായ അദ്ദേഹത്തിന്റെ നിലപാട് എക്കാലവും സ്മരിക്കപ്പെടുമെന്ന‌് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

മുതിർന്ന പത്രപ്രവർത്തകനും പാർലമെന്റേറിയനും മനുഷ്യാവകാശ പ്രവർത്തകനുമായ കുൽദീപ് നയ്യാറുടെ വിയോഗത്തിൽ അഖിലേന്ത്യാ കിസാൻസഭ അനുശോചിച്ചു. നിർഭയവും ധീരവുമായ പത്രപ്രവർത്തനത്തിന്റെ പ്രതീകമായിരുന്ന അദ്ദേഹം ജനാധിപത്യ അവകാശങ്ങളുടെ ശക്തമായ പോരാളിയായിരുന്നെന്ന് കിസാൻസഭ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top