26 September Wednesday

ആൾക്കൂട്ടക്കൊലപാതകം രാജസ്ഥാൻ സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018


ന്യൂഡൽഹി
ആൾക്കൂട്ടക്കൊലപാതകങ്ങൾക്ക് എതിരെ കർശനനടപടി സ്വീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത രാജസ്ഥാൻ സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ഹർജി. ഉത്തരവിനു പിന്നാലെ രാജസ്ഥാനിലെ അൽവാറിൽ ക്ഷീരകർഷകൻ കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാണിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങാണ് കോടതിയെ സമീപിച്ചത്. ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾക്ക് എതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ആഗസ്ത് 20ന് വിഷയം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

ആൾക്കൂട്ട അതിക്രമങ്ങൾ നേരിടാൻ കർശനനടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിരുന്നു. അതിക്രമം തടയാൻ മാർഗനിർദേശം പുറപ്പെടുവിച്ച കോടതി പ്രത്യേകനിയമം പാസാക്കണമെന്ന‌് പാർലമെന്റിനോട് ശുപാർശ ചെയ്തിരുന്നു. ആൾക്കൂട്ടക്കൊലപാതകങ്ങൾ വെറുപ്പുളവാക്കുന്ന വൈകൃതങ്ങളാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിമർശം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top