14 December Friday

മാനവേന്ദ്രസിങ് ബിജെപി വിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Sep 23, 2018

മാനവേന്ദ്ര സിങ്

ജയ്‌പുർ
മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ്ങിന്റെ മകനും രാജസ്ഥാന്‍ ബിജെപി എംഎല്‍എയുമായ മാനവേന്ദ്ര സിങ് ബിജെപി വിട്ടു. ബര്‍മര്‍ ജില്ലയില്‍ നടന്ന സ്വാഭിമാന്‍ റാലിയില്‍ പാര്‍ടി വിടുന്ന കാര്യം പ്രഖ്യാപിച്ചു.

ബിജെപിയിൽ ചേർന്നത‌് തന്റെ തെറ്റാണെന്ന‌് അദ്ദേഹം പറഞ്ഞു. വസുന്ധരെ രാജെ സര്‍ക്കാരിനു കീഴില്‍ ജനങ്ങള്‍ അതൃപ്തരാണെന്നും ജനവിരുദ്ധനയങ്ങള്‍ തുടരുന്ന പാര്‍ടിയായി ബിജെപി മാറിയെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ‌് അടുത്തിരിക്കെ മാനവേന്ദ്ര സിങ്ങിന്റെ പ്രഖ്യാപനം ബിജെപിക്ക‌് കനത്ത ആഘാതമാണ‌്.
 


പ്രധാന വാർത്തകൾ
Top