14 December Friday

വിദ്യാർഥികളെ പൊലീസ്‌ വെടിവച്ചുകൊന്ന സംഭവം: ബംഗാളിൽ വൻ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Sep 23, 2018

കൊൽക്കത്ത
ഇസ്ലാംപുരിൽ രണ്ട‌് വിദ്യാർഥികളെ പൊലീസ് വെടിവച്ച‌് കൊന്നതിനെതിരെ പശ്ചിമ ബംഗാളിൽ വൻ പ്രതിഷേധം. എസ്എഫ്ഐ, ഡിവൈഎഫ്ഐ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ പ്രകടനങ്ങളും റാലികളും നടന്നു. എസ്എഫ്ഐ ശനിയാഴ്ച പഠിപ്പുമുടക്കിന‌് ആഹ്വാനം ചെയ്തു.

ഉത്തരവാദികളായ പൊലീസുകാരെ അറസ്റ്റ‌് ചെയ്ത് നടപടിയെടുക്കണമെന്നും സ്വതന്ത്ര ഏജൻസിയെക്കൊണ്ട‌് അന്വേഷിപ്പിക്കണമെന്നും വിദ്യാർഥി യുവജന സംഘടനകൾ ആവശ്യപ്പെട്ടു. കൊൽക്കത്തയിൽ കോളേജ് സ‌്ട്രീറ്റിൽ  മുഖ്യമന്ത്രി മമത ബാനർജി, വിദ്യാഭ്യാസമന്ത്രി പാർഥാ ചാറ്റർജി എന്നിവരുടെ കോലം കത്തിച്ചു. പലയിടങ്ങളിലും പ്രതിഷേധക്കാർക്കുനേരെ പൊലീസ് ലാത്തിവീശി.

സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങളും റാലികളും നടത്തും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top