20 November Tuesday

യുഎഇ സഹായം: കേന്ദ്രതീരുമാനം വിവേചനം: എസ‌്ആർപി

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

ന്യൂഡൽഹി > കേരളത്തിലെ പ്രളയദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്കായി യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് സാർവദേശീയ മര്യാദകളുടെ ലംഘനവും  വിവേചനപരവുമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. വിദേശസഹായം സ്വീകരിക്കുന്നതിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ.

ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി, യൂറോപ്യൻ യൂണിയൻ, ഏഷ്യൻ വികസനബാങ്ക്, അമേരിക്ക, ജപ്പാൻ, റഷ്യ, ഫ്രാൻസ് തുടങ്ങി എല്ലായിടങ്ങളിൽനിന്നും ഇന്ത്യ സഹായം സ്വീകരിച്ചുവരുന്നു. ഈ സാഹചര്യത്തിൽ യുഎഇയുടെ സഹായവാഗ്ദാനം നിരസിക്കാൻ തീരുമാനമെടുക്കുന്നത് ഒട്ടും ശരിയല്ലെന്ന് എസ് ആർ പറഞ്ഞു.

പ്രധാന വാർത്തകൾ
Top