16 November Friday

മോഡി ‘മഹാനടൻ’: ടിഡിപി

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

ന്യൂഡൽഹി > പ്രധാനമന്ത്രി നരേന്ദ്രമോഡി ‘മഹാനടനാണെന്ന്’ ടിഡിപി എംപി  കെസിനേനി ശ്രീനിവാസ്. മോഡിയുടെ വാക്ചാതുര്യം ഗംഭീരമാണെന്നും ശ്രീനിവാസ് ലോക്‌സഭയിൽ പരിഹസിച്ചു. അവിശ്വാസപ്രമേയചർച്ചയ്ക്ക് മോഡി നൽകിയ മറുപടിക്കുശേഷം സഭയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി രണ്ട് മണിക്കൂറോളം സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണം ഗംഭീരമായി. അദ്ദേഹം അതിശയകരമായ രീതിയിൽ എല്ലാറ്റിനെയും നാടകീയമാക്കി. അദ്ദേഹം ലോകത്തെ ഏറ്റവും നല്ല നടനാണെന്ന് എല്ലാവരും സമ്മതിക്കും.

അക്കാര്യത്തിൽ സംശയമില്ല. അദ്ദേഹത്തിന്റെ ആക‌്ഷൻ എന്ത് ഗംഭീരമാണ്? തെലുഗു ഭാഷ തന്റെ അമ്മയാണെന്ന് വരെ അദ്ദേഹം ഇപ്പോൾ പറയുന്നു. ശരിയാണ്. അദ്ദേഹം മികച്ച വാഗ്മിയാണ്‐ ശ്രീനിവാസ‌് പരിഹസിച്ചു.

ഇതിനെതിരെ ഭരണപക്ഷത്തുനിന്ന് വലിയ ബഹളമുണ്ടായതോടെ ഇതോടെ സ്പീക്കർ മൈക്ക് ഓഫ് ചെയ‌്ത‌് പ്രസംഗം നിർത്തിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top