Top
16
Saturday, December 2017
About UsE-Paper

ഗോവ മേളയില്‍ സെക്സി ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന് കേരള ഹൈക്കോടതി

Tuesday Nov 21, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി>  ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സനല്‍കുമാര്‍  ശശീധരന്റെ സെക്സി ദുര്‍ഗ (എസ് ദുര്‍ഗ) പ്രദര്‍ശിപ്പിക്കണമെന്ന് കേരള ഹൈക്കോടതി. മേളയില്‍ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കാതെ സംവിധായകന് സ്വാഭാവിക നീതി നിഷേധിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

ഗോവ മേളയിലേക്ക് ജൂറി തെരഞ്ഞെടുത്ത സിനിമയാണ് സെക്സി ദുര്‍ഗ. എന്നാല്‍ കാരണമൊന്നുമില്ലാതെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മേളയില്‍ നിന്ന് സിനിമയെ ഒഴിവാക്കുകയായിരുന്നു. ഒപ്പം മറാത്തി സിനിമയായ ന്യൂഡും ഒഴിവാക്കിയിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവെച്ചിരുന്നു.  റോട്ടര്‍ഡാം ഫിലീം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയ സിനിമയാണ് മലായാളിയായ സനല്‍കുമാര്‍  ശശീധരന്റെ സെക്സി ദുര്‍ഗ. സിനിമക്ക് സെക്സി ദുര്‍ഗ എന്ന പേരിട്ടതിനെ തുടര്‍ന്ന്‍ സംഘപരിവാള്‍ ശക്തികള്‍ പ്രടിഷേധിച്ചിരുന്നു. തുടര്‍ന്നാണ് സിനിമയുടെ പേര് എസ് ദുര്‍ഗ എന്നാക്കിമാറ്റിയത്.
 

Related News

കൂടുതൽ വാർത്തകൾ »