Top
19
Monday, February 2018
About UsE-Paper

ധനുഷ് മകനാണെന്നുള്ള വൃദ്ധ ദമ്പതികളുടെ ഹര്‍ജി തള്ളി

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

ചെന്നൈ> തെന്നിന്ത്യന്‍ സിനിമാ താരം ധനുഷ് മകനാണെന്ന ദമ്പതികളുടെ വാദം മദ്രാസ് ഹൈക്കോടതി തള്ളി. മധുര സ്വദേശികളായ മലാംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികളാണ് തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷ് എന്ന് അവകാശപ്പെട്ടു ഹര്‍ജി നല്‍കിയത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസ് തള്ളണം എന്നാവശ്യപ്പെട്ടു ധനുഷും ഹര്‍ജി നല്‍കിയിരുന്നു.

മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. മകനാണെന്ന് സ്ഥാപിക്കാന്‍ ഇവര്‍ നിരത്തിയ വാദങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.