20 September Thursday

ജാമിയ മിലിയ സർവ്വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്നു കേന്ദ്ര സർക്കാർ കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 21, 2018

ന്യൂഡൽഹി > ഡൽഹി ജാമിയ മിലിയ സർവകലാശാലയുടെ ന്യൂനപക്ഷ പദവിയെ എതിർത്ത്  കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. മുൻ യുപിഎ സർക്കാർ വിഷയത്തിൽ  സ്വീകരിച്ച നയത്തിന് വിപരീതമായിട്ടാണ് എൻഡിഎ സർക്കാർ എതിർവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ സർവകലാശാലക്ക് നൽകിയ ന്യൂനപക്ഷ  പദവിയെ ചോദ്യം ചെയ്താണ് ഹർജി. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാത്ത് മാനവ വിഭവ ശേഷി മന്ത്രിയായിരുന്ന കപിൽ സിബൽ കമ്മീഷന്റെ  നടപടിയെ അംഗീകരിച്ചിരുന്നു.

അനീസ് ബാഷ കേസിൽ 1968 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയനുസരിച്ചു ആവശ്യമെങ്കിൽ ന്യൂനപക്ഷ പദവി സംബന്ധിച്ച വിഷയത്തിൽ  സർക്കാരിന് വ്യത്യസ്ത നിലപാട് സ്വീകരിക്കാനാവും എന്നാണ് കേന്ദ്ര സർക്കാർ വാദം.

പാർലമെന്റ് പാസ്സാക്കിയ നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന  സ്ഥാപങ്ങളുടെ ന്യൂനപക്ഷ പദവി എടുത്തു കളയാൻ ബാഷ കേസിൽ  സുപ്രീം കോടതി സർക്കാരിനെ അനുവദിക്കുന്നുണ്ട് .


 

പ്രധാന വാർത്തകൾ
Top