Top
18
Friday, August 2017
About UsE-Paper
സംഘര്‍ഷത്തിനുപിന്നില്‍ ഗുണ്ടകള്‍: സിഐടിയു

മാരുതി തൊഴിലാളികളുടെ ശിക്ഷ ഗൂഢാലോചനയുടെ സൃഷ്ടി

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌

 

ന്യൂഡല്‍ഹി > മനേസര്‍ മാരുതി പ്ളാന്റില്‍ 2012ലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 13 ജീവനക്കാരെ ജീവപര്യന്തം തടവിനും നാലുപേരെ അഞ്ചുവര്‍ഷം വീതം തടവിനും ശിക്ഷിച്ചതില്‍ സിഐടിയു നടുക്കവും രോഷവും പ്രകടിപ്പിച്ചു. ട്രേഡ് യൂണിയനുകളെ തകര്‍ക്കാന്‍ നിയോഗിച്ച ഗുണ്ടകളാണ് സംഘര്‍ഷത്തിനും ജനറല്‍ മാനേജര്‍ കൊല്ലപ്പെട്ടതിനും ഉത്തരവാദികള്‍. സംസ്ഥാന സര്‍ക്കാരും പൊലീസും കമ്പനിയും നടത്തിയ ഗൂഢാലോചനകളെതുടര്‍ന്ന് കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് തൊഴിലാളികള്‍ ശിക്ഷിക്കപ്പെട്ടത്. അധികാരത്തിന്റെ ലജ്ജാകരമായ ദുരുപയോഗമാണ് ഉണ്ടായത്. 500 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇരുനൂറോളം പേര്‍ക്ക് നാലരവര്‍ഷം ജയിലില്‍ കഴിയേണ്ടിവന്നു.

ഹരിയാനയിലെ സര്‍ക്കാര്‍- മുതലാളിത്ത കൂട്ടുകെട്ടിന്റെ ഹീനമായ തന്ത്രങ്ങള്‍ക്ക് ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. 16നും 18നും ഹരിയാനയില്‍ മാരുതിയിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴിലാളികള്‍ സ്വമേധയ പണിമുടക്കി. ഗുഡ്ഗാവ് വ്യവസായമേഖലയില്‍ ഐക്യത്തോടെയുള്ള പോരാട്ടത്തിന് കൂടിയാലോചന നടക്കുന്നു. മാരുതി ജീവനക്കാരുടെയും ഇതര തൊഴിലാളികളുടെയും പോരാട്ടത്തിന് സിഐടിയു പിന്തുണ പ്രഖ്യാപിച്ചു.
നിയമയുദ്ധം ഉള്‍പ്പെടെയുള്ള മാരുതി ജീവനക്കാരുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും രംഗത്തിറങ്ങണമെന്ന് സിഐടിയു പ്രസിഡന്റ് കെ ഹേമലത അഭ്യര്‍ഥിച്ചു.