20 September Thursday

ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം വേണമെന്ന് യുഎസ്

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2017

വാഷിങ്ടണ്‍ > ഏഷ്യയില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് വിദേശ സെക്രട്ടറി റെക്സ് ടില്ലെഴ്സണ്‍ പറഞ്ഞു. ഇന്ത്യ നയതന്ത്ര പങ്കാളിയാണ്. എന്നാല്‍, ചൈനയുമായി അങ്ങനെയല്ല. ചൈന ഒരു ജനാധിപത്യ സമൂഹമല്ലെന്നും ടെല്ലിഴ്സണ്‍ പറഞ്ഞു. അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബറില്‍ ചൈന അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സന്ദര്‍ശനം നടത്തും. ചൈനയുമായി അമേരിക്കയ്ക്കുള്ള ബന്ധം ശക്തമാണ്. എന്നാല്‍, ചൈനയുടെ വെല്ലുവിളികള്‍ നിയമപരമായി തങ്ങള്‍ക്ക് ബാധകമല്ല. അയല്‍രാജ്യങ്ങളുടെ പരമാധികാരത്തെ ചൈന അടിച്ചമര്‍ത്തുന്നു. ഇത് അമേരിക്കയ്ക്കും ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കും ദോഷമുണ്ടാക്കുന്നു. അമേരിക്കയും ഇന്ത്യയും ആഗോളപങ്കാളികളാണ്. ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളാണ് തങ്ങള്‍ പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി കോണ്‍ഗ്രസില്‍ പ്രസിഡന്റ് ഷി  ജിന്‍പിങ് പ്രസംഗിച്ചതിന് പിന്നാലെയാണ് അമേരിക്കന്‍ വിദേശ സെക്രട്ടറിയുടെ പ്രതികരണം.

പ്രധാന വാർത്തകൾ
Top