13 December Thursday

കർഷക‐തൊഴിലാളി സമരങ്ങൾ ബിജെപി ഭരണത്തിന്‌ അന്ത്യം കുറിക്കും; മസ്‌ദൂർ‐കിസാൻ സംഘർഷ്‌ റാലി വിജയിപ്പിക്കുക ‐ പാർടി കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018

മുഹമ്മദ്‌ അമീൻ നഗർ > രാജ്യത്ത്‌ വളർന്നു വരുന്ന കർഷക‐തൊഴിലാളി സമരങ്ങൾക്ക്‌ അഭിവാദ്യമർപ്പിച്ച്‌ സിപിഐ എം പാർടി കോൺഗ്രസ്‌ പ്രമേയം. ബിജെപി നേതൃത്വം നൽകുന്ന സർക്കാർ നടപ്പിലാക്കുന്ന നയങ്ങൾക്കെതിരെ കർഷകർക്കും, കർഷക തൊഴിലാളികൾക്കുമിടയിൽ വളർന്നുവരുന്ന അതൃപ്‌ത വർധിച്ചുവരികയാണ്‌. ഈ അതൃപ്‌തിയാണ്‌ രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഉയർന്നുവരുന്ന തൊഴിലാളി‐കർഷക സമരങ്ങളിൽ പ്രതിഫലിക്കുന്നത്‌. 

തങ്ങളുടെ തൊഴിലിനും ജീവിതത്തിനും നേരേ വിനാശകരമായ ആക്രമണം അഴിച്ചുവിടുന്ന ബിജെപി സർക്കാരിനെതിരായ പോരാട്ടത്തിൽ തൊഴിലാളികളും കർഷകരും കർഷക തൊഴിലാളികളും ഒന്നിച്ചണിനിരക്കുന്ന കാഴ്‌ച ശുഭസൂചകമാണ്‌. തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ, ജനവിരുദ്ധ നയങ്ങളെ എതിർക്കുക മാത്രമല്ല ബദൽ നയങ്ങൾക്കായി പോരാടാനും അവർ തയ്യാറാകുന്നു.

രാജ്യത്ത്‌ വളർന്നു വരുന്ന കർഷക‐തൊഴിലാളി സമരങ്ങൾ വർഗ്ഗീയ‐നവലിബറൽ നയങ്ങൾ പിന്തുടരുന്ന ബിജെപി ഭരണത്തിന്റെ പതനത്തിന്‌ വഴിയൊരുക്കും. സെപ്‌തംബർ അഞ്ചിന്‌ പാർലമെന്റിലേക്ക്‌ നടക്കുന്ന മസ്‌ദൂർ‐കിസാൻ സംഘർഷ്‌ റാലി വിജയിപ്പിക്കാനും പാർടി കോൺഗ്രസ്‌ പ്രമേയത്തിലൂടെ ആഹ്വാനം ചെയ്‌തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top