24 September Monday

3.36 കോടിയുടെ നിരോധിത കറൻസി പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

ഫയല്‍ ചിത്രം

അഹമ്മദാബാദ‌് > ഗുജറാത്തിലെ സൂറത്തിൽനിന്ന‌് 3.36 കോടിയുടെ നിരോധിത കറൻസി പിടികൂടി. ഖടോദാരാമേഖലയിൽ പൊലീസ‌് നടത്തിയ പരിശോധനയിലാണ‌് കറൻസി പിടികൂടിയത‌്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിത കറൻസികളാണ‌് കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത‌്.  അഞ്ഞൂറിന്റെ 24,000 നോട്ടും ആയിരത്തിന്റെ 21,600 നോട്ടുമാണ‌് ഉണ്ടായിരുന്നത‌്. സംഭവവുമായി ബന്ധപ്പെട്ട‌് മൂന്ന‌ുപേരെ അറസ്റ്റ‌് ചെയ‌്തു. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ‌് പറഞ്ഞു.

പ്രധാന വാർത്തകൾ
Top