17 August Friday

കലിതീരാതെ സംഘപരിവാര്‍; സ്വാമി അഗ്നിവേശിനെതിരെ വിദ്വേഷപ്രചാരണവും

സ്വന്തം ലേഖകൻUpdated: Thursday Jul 19, 2018

ന്യൂഡൽഹി > യുവമോർച്ച‐എബിവിപി പ്രവർത്തകരുടെ മർദനത്തിനിരയായ സാമൂഹ്യപ്രവർത്തകൻ സ്വാമി അഗ്നിവേശിനെതിരെ വിദ്വേഷപ്രചാരണവുമായി ബിജെപി. അഗ്നിവേശ‌്  തട്ടിപ്പുകാരനാണെന്നും വിദേശ ഏജന്റാണെന്നുമുള്ള ആക്ഷേപവുമായി ജാർഖണ്ഡിലെ ബിജെപി മന്ത്രി സി പി സിങ് രംഗത്തെത്തി. ആക്രമണം പ്രശസ്‌‌തിക്കുവേണ്ടി അഗ്നിവേശ് സ്വയം നടത്തിയതാണെന്നും മന്ത്രി പറഞ്ഞു.

ബിജെപി ഭരണത്തിലുള്ള ജാർഖണ്ഡിൽ ആവശ്യപ്പെട്ടിട്ടും അഗ്നിവേശിന് പൊലീസ് സംരക്ഷണം കിട്ടിയില്ലെന്ന ആരോപണത്തിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ‌് ചെയ്തിട്ടില്ല.

അഗ്നിവേശിന്റെ മുൻകാലപ്രവർത്തനങ്ങൾ പരിഗണിച്ചാൽ അദ്ദേഹം ആക്രമിക്കപ്പെട്ടതിൽ ആശ്ചര്യമില്ലെന്നായിരുന്നു ബിജെപിയുടെ ആദ്യ പ്രതികരണം. ഇതിനുപിന്നാലെ സംഘപരിവാറുകാർ അഗ്നിവേശ് രാജ്യവിരുദ്ധനാണെന്ന‌് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു‌. അഗ്നിവേശിന്റെ പ്രസംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ബിജെപി നേതാവ് ദീപക് പ്രകാശ് റാഞ്ചിയിൽ ആരോപിച്ചു.

അഗ്നിവേശിനെതിരായ അതിക്രമത്തെ അപലപിക്കാൻ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും തയ്യാറായിട്ടില്ല. സംഭവത്തെ അപലപിക്കാൻ തയ്യാറാകാത്ത വിദേശകാര്യമന്ത്രി സുഷ‌്മ സ്വരാജ് സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷമായി വിമർശിക്കപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top