Top
27
Saturday, May 2017
About UsE-Paper

എതിര്‍പ്പാണ് രാഷ്ട്രീയത്തില്‍ മൂലധനം; സമയം വരുമ്പോള്‍ രംഗത്തിറങ്ങാന്‍ തയ്യാറാകണം ആരാധകരോട് രജനികാന്ത്

Friday May 19, 2017
വെബ് ഡെസ്‌ക്‌

ചെന്നൈ > രാഷ്ട്രീയപ്രവേശനം ഉടനുണ്ടാകുമെന്ന സൂചനകള്‍ ശക്തമാക്കി സ്റ്റൈല്‍മന്നന്‍ രജനികാന്ത്. രാഷ്ട്രീയത്തില്‍ എതിര്‍പ്പാണ് മൂലധനം. സമയം വരുമ്പോള്‍ ഉടനടി രംഗത്തിറങ്ങാന്‍ തയ്യാറായിരിക്കണമെന്ന് ആരാധകരോട് താരം പറഞ്ഞു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകരോട് സംവദിക്കാനായി സംഘടിപ്പിച്ച പരിപാടിയിലാണ് താരത്തിന്റെ പ്രതികരണം.

തന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച സുപ്രിംകോടതി മുന്‍ ജ്സറ്റിസ് മാര്‍കണ്ഡേയ കട്്ജുവിന് രജനി മറുപടിയും നല്‍കി. 44 വര്‍ഷമായി തമിഴര്‍ക്കൊപ്പം ജീവിക്കുന്ന താന്‍ എന്നും തമിഴനാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും താരം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ പ്രവേശനം ആരാധകരെ അറിയിച്ചുകൊണ്ട് മാത്രമെ ഉണ്ടാകു എന്നും രജനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം തമിഴ്നാട് രാഷ്ട്രീയത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ ആഞ്ഞടിച്ച സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയനേതാക്കള്‍ ആരാധകരെ ചൂഷണം ചെയ്യുകയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.