Top
23
Tuesday, January 2018
About UsE-Paper

ഓഖി: പാര്‍ലമെന്റില്‍ പ്രതിഷേധം

Tuesday Dec 19, 2017
വെബ് ഡെസ്‌ക്‌
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ ധര്‍ണ

ന്യൂഡല്‍ഹി > ഓഖി ചുഴലിക്കാറ്റ് നാശംവിതച്ച കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കേരളത്തില്‍നിന്നുള്ള എംപിമാരുടെ പ്രതിഷേധം. സഭ ചേരുന്നതിനുമുമ്പായി പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം പ്രകടനമാക്കി ധര്‍ണയിരുന്ന എംപിമാര്‍ സഭയ്ക്കുള്ളിലും വിഷയം ഉയര്‍ത്തി. ലോക്സഭ ചേര്‍ന്നപ്പോള്‍ എംപിമാര്‍ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഒച്ചപ്പാടുയര്‍ത്തി. ഇരുസഭകളും ബഹളത്തെതുടര്‍ന്ന് പലവട്ടം നിര്‍ത്തി. നടപടികളിലേക്ക് കടക്കാനാകാതെവന്നതോടെ ചൊവ്വാഴ്ച ചേരാനായി ഇരുസഭകളും പിരിഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »