11 December Tuesday

‘ത്രിപുരയിൽനിന്നുള്ള സാക്ഷ്യങ്ങൾ’ പ്രകാശനംചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Sunday Nov 18, 2018

‘ജനാധിപത്യം ഭീഷണിയിൽ: ത്രിപുരയിൽനിന്നുള്ള സാക്ഷ്യങ്ങൾ’ പുസ‌്തകം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ‌്ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌് എന്നിവർ പ്രകാശനംചെയ്യുന്നു

ന്യൂഡൽഹി
ത്രിപുരയിൽ ആർഎസ‌്എസ‌്–-ബിജെപി ക്രിമിനലുകൾ സിപിഐ എം–-ഇടതുമുന്നണി പ്രവർത്തകർക്കുനേരെ നടത്തുന്ന ആക്രമണങ്ങൾ വിശദീകരിക്കുന്ന ‘ജനാധിപത്യം ഭീഷണിയിൽ: ത്രിപുരയിൽനിന്നുള്ള സാക്ഷ്യങ്ങൾ’ എന്നപുസ‌്തകം പ്രകാശനംചെയ‌്തു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പുസ‌്തകം  രചിച്ച  പൊളിറ്റ‌്ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌് എന്നിവരാണ‌് എ കെ ജി ഭവനിൽ നടന്ന ചടങ്ങിൽ പ്രകാശനം നിർവഹിച്ചത‌്.

ബിജെപിയും കൂട്ടാളികളും നടത്തിവരുന്ന ഫാസിസ്റ്റ‌് സ്വഭാവമുള്ള ആക്രമണങ്ങളിൽ അഞ്ച‌് സിപിഐ  എം പ്രവർത്തകർ കൊല്ലപ്പെട്ടു. സിപിഐ എം  ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും ജീവനോപാധികൾക്കും നേരെ തുടർച്ചയായ ആക്രമണം നടക്കുന്നു. കൃഷിയിടങ്ങൾപോലും നശിപ്പിക്കുന്നു. ഇത്തരം 70 ആക്രമണങ്ങളുടെ വിവരങ്ങളാണ‌് പുസ‌്തകത്തിലുള്ളത‌്.

ആക്രമണങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന‌് സീതാറാം യെച്ചൂരി പറഞ്ഞു. ജനാധിപത്യപരമായ രാഷ്ട്രീയപ്രവർത്തനം തടയാനാണ‌് ആർഎസ‌്എസും ബിജെപിയും ശ്രമിക്കുന്നത‌്.

മുൻമുഖ്യമന്ത്രി മണിക‌് സർക്കാരിനെപ്പോലും  സംഘപരിവാർ  അക്രമിസംഘം തടയാൻ ശ്രമിച്ചു. സമാനമായ സാഹചര്യം 1980 കളിൽ കോൺഗ്രസ‌്–-ടിയുജെഎസ‌് സർക്കാരിന്റെ കാലത്തും സിപിഐ എം നേരിട്ടതാണ‌്. അതിനെ അതിജീവിക്കുകയും തുടർച്ചയായി അധികാരത്തിൽ വരികയുംചെയ‌്തു–-യെച്ചൂരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top