Top
22
Wednesday, November 2017
About UsE-Paper

യുപിയില്‍ ദളിതനെ തല്ലിക്കൊന്നു

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > ഉത്തര്‍പ്രദേശില്‍ ദളിതനായ തൊഴിലാളിയെ സവര്‍ണര്‍ അടിച്ചുകൊന്നതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം. സുല്‍ത്താന്‍പുരിലെ രാംനാഥ്പുര്‍ സ്വദേശിയായ രാംജീത് സച്ചനാണ്(47) കൊല്ലപ്പെട്ടത്. ഗര്‍ഭിണിയായ യുവതിയടക്കം രാംജീതിന്റെ ബന്ധുക്കള്‍ക്കും ഗുരുതര പരിക്കേറ്റു. അക്രമികളായ അഞ്ചുപേര്‍ ഒളിവിലാണ്. ഒരാളെ കസ്റ്റഡിയിലെടുത്തു.

രാംജീത്തിന്റെ മകനോട് മദ്യം വാങ്ങാന്‍ രാകേഷ് ഉപാധ്യായ എന്ന ആള്‍ 2000 രൂപ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. പണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് രാംജീതിന്റെ വീട്ടിലെത്തി രാകേഷ് പ്രശ്നമുണ്ടാക്കി. കൈയാങ്കളിയില്‍ രാകേഷിന് നിസ്സാര പരിക്കേറ്റതിന് പിന്നാലെ അയാളുടെ ബന്ധുക്കള്‍ കൂട്ടത്തോടെ എത്തി രാംജീത്തിനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ രാംജീത്തിനും മകന്റെ ഭാര്യ അന്തിമയ്ക്കും സാരമായി പരിക്കേറ്റു. രാംജീത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, പരാതി രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച പൊലീസ് പിന്നീട് മനഃപൂര്‍വമല്ലാത്ത നരഹത്യ മാത്രം ചുമത്തി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. നീതി ലഭിക്കാതെ രാംജീത്തിന്റെ അന്തിമകര്‍മങ്ങള്‍ നടത്തില്ലെന്ന് കുടുംബം വാശിപിടിച്ചതോടെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍  ഇടപെട്ടു.

പരാതി സ്വീകരിക്കുന്നതില്‍ അലംഭാവം കാട്ടിയ ജയ്സിങ്പുര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ നിര്‍ഭയ് സിങ്ങിനെ സസ്പെന്‍ഡ് ചെയ്തു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അതിക്രമം തുടര്‍ക്കഥയാണ്.

Related News

കൂടുതൽ വാർത്തകൾ »