19 November Monday

കശ്മീരില്‍ വെടിനിര്‍ത്തല്‍ തുടരില്ല: കേന്ദ്രം

സ്വന്തം ലേഖകൻUpdated: Monday Jun 18, 2018

ന്യൂഡൽഹി > ജമ്മുകശ്മീരിൽ റമദാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച വെടിനിർത്തലിന്റെ കാലയളവ് നീട്ടില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ‌് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കശ്മീരിലെ ഭീകരവിരുദ്ധപ്രവർത്തനങ്ങളുമായി സജീവമായി മുന്നോട്ടുപോകുമെന്നും ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തെരച്ചിലും മറ്റ് നടപടികളും പുനരാരംഭിക്കുമെന്നും സമാധാനം ആഗ്രഹിക്കുന്നവര്‍ ഭീകരവാദികളെ ഒറ്റപ്പെടുത്തണമെന്നും രാജ്നാഥ്സിങ‌് ആവശ്യപ്പെട്ടു.

 റൈസിങ‌് കശ്മീർ എഡിറ്റർ ഇൻ ചീഫ് ഷുജാത് ബുഖാരിയും സൈനികൻ ഔറംഗസേബും കൊല്ലപ്പെട്ടതോടെ റമദാൻ കാലത്തും കശ്മീരിന്റെ സമാധാനം നഷ്ടപ്പെട്ടു.  അമർനാഥ് തീർഥാടനകാലം അടുത്തതോടെ അവര്‍ക്കെതിരെ  ആക്രമണമുണ്ടായാൽ അത് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയും സമാധാനശ്രമങ്ങളുമായി മുന്നോട്ടുപോകുന്നത് രാഷ്ട്രീയമായി നേട്ടമുണ്ടാക്കില്ലെന്ന കണക്കുകൂട്ടലും തീരുമാനത്തിന് പിന്നിലുണ്ട്.

പ്രധാന വാർത്തകൾ
Top