17 December Monday

ത്രിപുരയിലെ അതിക്രമം അവസാനിപ്പിക്കണം: സിപിഐ എം

സ്വന്തം ലേഖകൻUpdated: Saturday Nov 17, 2018

ന്യൂഡൽഹി > ത്രിപുരയിൽ സിപിഐ എമ്മിനും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുംനേരെയുളള അതിക്രമങ്ങളെ സിപിഐ എം പൊളിറ്റ‌്ബ്യൂറോ അപലപിച്ചു. ബിശാൽഗഢിലെ സിപിഐ എം ഓഫീസിൽ പ്രതിപക്ഷനേതാവ‌് മണിക‌് സർക്കാർ, പങ്കെടുത്ത യോഗം അലങ്കോലപ്പെടുത്താൻ ബിജെപിക്കാർ  ശ്രമിച്ചു.

പാർടി ഓഫീസ‌് വളഞ്ഞ്‌ യോഗം തടയാൻ ശ്രമിച്ചു. യോഗത്തിൽ പങ്കെടുക്കാൻ എത്തിയവരെ തടയാൻ അക്രമം അഴിച്ചുവിട്ടു. 35 പേർക്ക‌് പരിക്കേറ്റു. എംഎൽഎ നാരായൺ ചൗധ‌്‌രിയുടെ കാർ അക്രമികൾ തകർത്തു. നേരത്തെ, ജില്ലാപരിഷത‌് ഭാരവാഹികൾക്ക‌് നേരെയും അക്രമപരമ്പരയുണ്ടായി. ജില്ലാപരിഷത‌് പ്രസിഡന്റ‌് ഹിമാൻഷു റോയ‌്‌യുടെ ദക്ഷിണ ത്രിപുരയിലെ വീടിനുനേരെ അക്രമമുണ്ടായി. കഴിഞ്ഞ 15ന‌് ബെലൊണിയയിൽ നടന്ന ജില്ലാപരിഷത‌് യോഗം അലങ്കോലപ്പെടുത്തി. റോയ‌്‌യുടെ കാർ തകർക്കുകയും ജില്ലാപരിഷത്ത‌് അംഗങ്ങളെ മർദിക്കുകയുംചെയ‌്തു. അക്രമത്തിൽ ചില പൊലീസുകാർക്കും പരിക്കേറ്റു. പ്രതിപക്ഷ രാഷ്ട്രീയ പാർടികളെയും തദ്ദേശസ്ഥാപനങ്ങളുടെ ഭാരവാഹികളെയും ലക്ഷ്യമിട്ടുള്ള അതിക്രമങ്ങൾ പതിവായിട്ടുണ്ട‌്.

സ്ഥിതിഗതികൾ ഇത്രയും പരിതാപകരമാക്കിയതിൽ, സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിന‌് ഉത്തരവാദിത്തമുണ്ട‌്. അതിക്രമപരമ്പരകൾ തടയാനും രാഷ്ട്രീയ പ്രവർത്തനം സാധാരണഗതിയിൽ സംഘടിപ്പിക്കാൻ സാഹചര്യമൊരുക്കാനും സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പിബി  ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top