16 October Tuesday

ആര്‍എസ്എസ് കടന്നാക്രമണത്തിന‌് തിരിച്ചടി: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Sep 17, 2018

ന്യൂഡൽഹി > ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന്റെ വൻവിജയം ഉന്നതവിദ്യാഭ്യാസമേഖലയ്ക്കും ജെഎൻയുവിനും എതിരായ ബിജെപി, ആർഎസ്എസ് കടന്നാക്രമണങ്ങൾക്കുള്ള തിരിച്ചടിയാണെന്ന് എസ്എഫ്ഐ. കനത്തപരാജയം അംഗീകരിക്കാതെ എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള ഇടത് വിദ്യാർഥി സംഘടനാ പ്രവർത്തകർക്കെതിരെ അതിക്രമം അഴിച്ചുവിട്ട എബിവിപിയുടെ നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. ഇടതുസഖ്യത്തിന് വൻവിജയം ഉറപ്പാക്കിയ ജെഎൻയുവിലെ എല്ലാ വിദ്യാർഥികളെയും അഭിവാദ്യം ചെയ്യുന്നതായും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവും ജനറൽ സെക്രട്ടറി വിക്രംസിങ്ങും പ്രസ്താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top