15 November Thursday

സ്വാമി അഗ്നിവേശിനെതിരെ സംഘപരിവാര്‍ അഴിഞ്ഞാട്ടം; നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

പാകൂര്‍ > സ്വാമി അഗ്‌നിവേശിന് നേരേ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം.ജാര്‍ഖണ്ഡ് പാകൂറിലെ സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെയാണ് സാമൂഹിക പ്രവര്‍ത്തകനായ സ്വാമി അഗ്‌നിവേശിനെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

ബീഫ് ഉപയോഗത്തെ സംബന്ധിച്ച് അടുത്തിടെ സ്വാമി അഗ്‌നിവേശ് പരാമര്‍ശം നടത്തിയിരുന്നു. ഇതാണ് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

സ്വാകാര്യ ഹോട്ടലിലെ പരിപാടി കഴിഞ്ഞ് പുറത്തിങ്ങിയ സ്വാമിക്കെതിരെ പാഞ്ഞെടുത്ത ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ റോഡിലേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top