Top
21
Wednesday, February 2018
About UsE-Paper

പാര്‍ലമെന്റില്‍ ദേശീയഗാനം:ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല

Friday Feb 17, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി>പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. പാര്‍ലമെന്റിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണന്നും വന്ദേമാതരത്തിനും ദേശീയഗാനത്തിനും തുല്യപരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ട് അഡ്വ.അശ്വിനി ഉപാധ്യായയാണ് കോടതയില്‍ ഹര്‍ജി നല്‍കിയത്.എന്നാല്‍ ദേശീയഗാനത്തിനും വന്ദേമാതരത്തിനും ഒരേ പരിഗണന നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

സിനിമക്ക് ഇടയില്‍ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതേസമയം എല്ലാ തിയേറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കുകയും ഈ സമയത്ത് എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ളതില്‍ മാറ്റമില്ല.