21 November Wednesday

‘മീ ടൂ’ വെളിപ്പെടുത്തൽ : മാനനഷ്ടക്കേസുമായി അക‌്ബർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 16, 2018

ന്യൂഡൽഹി
ലൈംഗികാതിക്രമ പരാതികളിൽ കുടുങ്ങിയ കേന്ദ്രമന്ത്രി എം ജെ അക‌്ബർ ആദ്യ വെളിപ്പെടുത്തൽ നടത്തിയ മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ മാനനഷ്ടക്കേസ‌് ഫയൽചെയ‌്തു. ഡൽഹി പട്യാല കോടതിയിലാണ് കേസ‌് ഫയൽ ചെയ‌്തത‌്.

മീ ടൂ ക്യാമ്പയിനിലൂടെ വെളിപ്പെടുത്തൽ നടത്തിയവരെ മന്ത്രിസ്ഥാനമുപയോഗിച്ച‌് നിശബ്ദരാക്കാനുള്ള ശ്രമമാണ‌് നടത്തുന്നതെന്ന‌് വിമർശം ഉയർന്നു. രണ്ട‌് വിദേശ വനിതകളടക്കം ഒരു ഡസനിലേറെ മാധ്യമപ്രവർത്തകരുടെ വെളിപ്പെടുത്തലുകൾ കള്ളമാണെന്നാണ‌് അക‌്ബറിന്റെ വാദം. വിവാദത്തിൽ അക‌്ബർ തന്റെ ഭാഗം വിശദീകരിച്ചതായി ബിജെപി അറിയിച്ചു. എന്നാൽ, വിശദീകരണം പാർടി അംഗീകരിക്കുന്നുണ്ടോ എന്ന‌് വ്യക്തമാക്കാൻ ബിജെപി വക്താവ‌് ജി വി എൽ നരസിംഹ റാവു തയ്യാറായില്ല.

വെളിപ്പെടുത്തലുകളിൽ ഉറച്ചുനിൽക്കുന്നെന്നും ഭയപ്പെടുത്താനാകില്ലെന്നും  വനിതാ മാധ്യമപ്രവർത്തകർ പ്രതികരിച്ചു. അക‌്ബറിന്റെ നിലപാട‌് നിരാശയുണ്ടാക്കുന്നതാണെന്നും എന്നാൽ അത്ഭുതപ്പെടുത്തുന്നില്ലെന്നും മാധ്യമപ്രവർത്തകർ പറഞ്ഞു.


പ്രധാന വാർത്തകൾ
Top