11 December Tuesday

വ്യാജ ബിരുദം: എബിവിപി നേതാവ് പ്രസിഡന്റ‌് സ്ഥാനം രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 15, 2018

ന്യൂഡൽഹി>വ്യാജബിരുദ കേസിൽ പ്രതിക്കൂട്ടിലായ എബിവിപി നേതാവ് അങ്കിവ് ബസോയ ഡൽഹി സർവകലാശാല (ഡിയു) വിദ്യാർഥി യൂണിയൻ പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. എംഎ ബുദ്ധിസ്റ്റ് സ്റ്റഡീസിൽ വ്യാജ സർട്ടിഫിക്കറ്റുപയോഗിച്ച‌്  പ്രവേശനം നേടിയ കേസിൽ ഡൽഹി ഹൈക്കോടതിയിൽ സർവകലാശാല റിപ്പോർട്ട‌് നൽകാനിരിക്കെയാണ‌് രാജി‌.

മുഖം രക്ഷിക്കുന്നതിന്റെ ഭാ​ഗമായി സംഘടനയിൽനിന്ന‌് അങ്കിവ് ബസോയയെ എബിവിപി പുറത്താക്കി.

തമിഴ്‌നാട്ടിലെ തിരുവള്ളുർ സർവകലാശാലയിൽ നിന്നും ബുദ്ധിസ്റ്റ് സ്റ്റഡീസിലുള്ള സർട്ടിഫിക്കറ്റ‌് വ്യാജമാണെന്നാണ‌് പരാതിഉയര്‍ന്നത്. 20നകം അങ്കിവിന്റെ ബിരുദം സംബന്ധിച്ച് ആധികരികത ഉറപ്പുവരുത്തണമെന്ന് സർവകലാശാലക്ക് ഡൽഹി ഹൈകോടതി അന്ത്യശാസനം നൽകി.

അങ്കിവ് ബസോയ തിരുവള്ളുവർ സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി എൻഎ‌സ‌്‌യു ആണ്  പരാതി നൽകിയത്.


പ്രധാന വാർത്തകൾ
Top