Top
18
Saturday, November 2017
About UsE-Paper

സെക്സി ദുര്‍ഗ പ്രദര്‍ശനത്തിനില്ല; ഗോവ ഫിലിം ഫെസ്റ്റിവല്‍ ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവെച്ചു

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി>ഗോവ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിന്റെ തലപ്പത്തുനിന്നും സംവിധായകന്‍  സുജോയ് ഘോഷ് രാജിവെച്ചു. ഫെസ്റ്റിവല്‍ ജൂറി പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തയച്ച ലിസ്റ്റില്‍നിന്നും വാര്‍ത്താ വിനിമയ മന്ത്രാലയം രണ്ട് സിനിമകള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ജൂറി ചെയര്‍മാനായ അദ്ദേഹത്തിന്റെ രാജി. നവംബര്‍ 20 മുതല്‍ 28 വരെ നടക്കേണ്ട 48ാമത് ഫിലിം ഫെസ്റ്റിവലിന്റെ ചുമതലയില്‍നിന്നാണ് സുജോയ് ഒഴിവായത്.ഇപ്പോള്‍ അത്രമാത്രമെ പറയുന്നുള്ളൂവെന്ന് സുജോയ് പറഞ്ഞു.

മലയാളം സിനിമ സനല്‍കുമാര്‍ ശശീധരന്റെ സെക്സി ദുര്‍ഗ, രവി ജാദവിന്റെ മറാത്തി സിനിമ ന്യൂഡ് എന്നിവയാണ് ഒഴിവാക്കിയത്. പ്രദര്‍ശനത്തിനുള്ള സിനിമ തെരഞ്ഞെടുത്ത ജൂറിയുടെ തലപ്പത്തും സുജോയ് ഘോഷായിരുന്നു.മുന്നറിയിപ്പില്ലാതെ സിനിമകള്‍ ഒഴിവാക്കിയ മന്ത്രാലയത്തിന്റെ നടപടിയില്‍  ജൂറിയിലെ മറ്റ് അംഗങ്ങള്‍ക്കും അതൃപ്തിയുണ്ട്.

റോട്ടര്‍ഡാം ഫിലം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയ സിനിമയാണ് സെക്സി ദുര്‍ഗ്ഗ. ഫിലം ഫെസ്റ്റിവലില്‍ നിന്ന സിനിമ ഒഴിവാക്കിയത് എന്തിനാണെന്ന് അറിയില്ലെന്ന് സനല്‍കുമാര്‍ ശശീധരന്‍ പറഞ്ഞു.
 

Related News

കൂടുതൽ വാർത്തകൾ »