19 January Saturday

കെജ‌്‌രിവാളിന്റെ മകളെ തട്ടിക്കൊണ്ട്‌ പോകുമെന്ന‌് ഭീഷണി

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

ന്യൂഡൽഹി > ഡൽഹി മുഖ്യമന്ത്രി അരവിന്ദ‌്കെജ‌്‌രിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന‌് ഭീഷണി. ‘ഞങ്ങൾ നിങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോകും. സംരക്ഷിക്കാൻ നിങ്ങളാൽ കഴിയുന്നത‌് ചെയ‌്തുകൊള്ളു’–- എന്ന‌് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക‌് അജ്ഞാതസന്ദേശം ലഭിച്ചതിനെ തുടർന്ന‌് കെജ‌്‌രിവാൾ പൊലീസിന‌് പരാതി നൽകി. കെജ‌്‌രിവാളിന്റെ മകൾ ഹർഷിതയുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ഓഫീസറെ നിയമിച്ചിട്ടുണ്ട‌്.

ഇമെയിൽ ആര‌ാണ‌് അയച്ചതെന്ന‌് അന്വേഷണം തുടങ്ങിയതായി ഡൽഹിപൊലീസ‌് സൈബർസെൽ അറിയിച്ചു. 2015ൽ ഡൽഹി നിയമസഭയിൽ ചർച്ചയ‌്ക്കിടെ തന്റെ മകൾ ക്യാമ്പസിൽ നിന്നും വീട്ടിലേക്ക‌് മടങ്ങി എത്തുന്നത‌് വരെ കുടുംബാംഗങ്ങൾക്ക‌് സമാധാനമില്ലെന്ന‌് കെജ‌്‌രിവാൾ അഭിപ്രായപ്പെട്ടിരുന്നു. ഡൽഹിയിൽ സ‌്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലായിരുന്നു പരാമർശം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top