18 July Wednesday

നിലകൊള്ളുന്നത് നീതിക്കുവേണ്ടി: ജസ്റ്റിസ് കുര്യന്‍ ജോസഫ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

കൊച്ചി > നീതിന്യായവ്യവസ്ഥയുടെയും പരമോന്നത നീതിപീഠത്തിന്റെയും വിശ്വാസ്യതയ്ക്കുവേണ്ടിയാണ് താന്‍ നിലകൊണ്ടതെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്.  ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനാണ് അതിനെതിരായ കാര്യങ്ങളുണ്ടായപ്പോള്‍ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ വിവാദ വാര്‍ത്താസമ്മേളനത്തിനുശേഷം കൊച്ചിയിലെത്തിയ അദ്ദേഹം വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.

സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്നാണ് കരുതുന്നത്. ഇതോടെ കാര്യങ്ങള്‍ സുതാര്യമാകുമെന്നു കരുതുന്നു. വ്യക്തിതാല്‍പ്പര്യം മുന്‍നിര്‍ത്തിയല്ല, രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. അതില്‍ അച്ചടക്കലംഘനമില്ലെന്നും കുര്യന്‍ ജോസഫ് വ്യക്തമാക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top