19 October Friday

ഗംഗ ശുചീകരണം: ജി ഡി അഗര്‍വാള്‍ മോഡിക്കയച്ചത് മൂന്ന് കത്തുകള്‍; ഒന്നിനുപോലും മറുപടി ലഭിച്ചില്ല

വെബ് ഡെസ്‌ക്‌Updated: Saturday Oct 13, 2018

ന്യൂഡല്‍ഹി > ഗംഗ നദിയുടെ ശുദ്ധീകരണത്തിനായി നിരാഹാരമിരുന്ന് മരണമടഞ്ഞ ജി ഡി അഗര്‍വാള്‍  പ്രധാനമന്ത്രി നരേന്ദ്രമോഡിക്കയച്ചത്  മൂന്ന് കത്തുകള്‍. എന്നാല്‍ ഒന്നിനു പോലും മറുപടി  നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. നിരാഹാര സമരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ്  ഗംഗയുടെ ശുചീകരണവുമായി ബന്ധപ്പെട്ട്‌ അവസാന കത്ത് അഗര്‍വാള്‍ എഴുതിയത്‌ . ഇതിനും മറുപടി ലഭിക്കാതെ അദ്ദേഹം ജീവന്‍ വെടിയുകയായിരുന്നു.

 അതേസമയം അഗര്‍വാളിന്റെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി. ആദ്യ രണ്ടു കത്തിലും ' എന്റെ അനുജന്‍' എന്നാണ് മോഡിയെ അഗര്‍വാള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ അവസാന കത്തില്‍ ' ഇന്ത്യയുടെ പ്രധാനമന്ത്രി' എന്നാണ് വിളിച്ചത്. അഗര്‍വാളിന്റെ വിയോഗത്തില്‍ ദുഖിക്കുന്നതായും പരിസ്ഥിതി പ്രവര്‍ത്തനത്തില്‍, പ്രത്യേകിച്ച്‌ ഗംഗ ശുചീകരണത്തില്‍ അദ്ദേഹം അര്‍പ്പിച്ച സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍, അഗര്‍വാളിന്റെ ആവശ്യങ്ങളില്‍ ഒട്ടുമുക്കാലും അംഗീകരിച്ചതായാണ് ഗംഗ ശുദ്ധീകരണത്തിന്റെ ചുമതലയുള്ള നിതിന്‍ ഗഡ്കരി അവകാശപ്പെട്ടത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top