13 December Thursday

ഇന്ധന വിലവർധന തുടരുന്നു; ഇനി തീരുവ കുറയ്‌ക്കില്ലെന്ന് കേന്ദ്രസർക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 13, 2018

ന്യൂഡൽഹി > പെട്രോൾ– ഡീസൽ വിലവർധനവ‌് മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ‌്ച പെട്രോൾ വില ലിറ്ററിന‌് 12 പൈസയും ഡീസൽ വില ലിറ്ററിന‌് 29 പൈസയും വർധിച്ചു. എക‌്സൈ‌സ‌് തീരുവയിൽ നേരിയ കുറവ‌് വരുത്തിയശേഷം തുടർച്ചയായ ഏഴാംദിവസമാണ‌് ഡീസൽ വില കൂടുന്നത‌്. പെട്രാൾ വില ആറുവട്ടവും വർധിച്ചു.

അതിനിടെ, പെട്രോളിന്റെയും ഡീസലിന്റെയും എക‌്സൈസ‌് തീരുവ ഇനി കുറയ‌്ക്കേണ്ടതില്ലെന്ന‌് കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇന്ധന വിലവർധന അടക്കമുള്ള വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി ധനമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലിയുമായും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനുമായും ചർച്ച നടത്തി. വ്യാഴാഴ‌്ച കുത്തനെ ഇടിഞ്ഞ ഓഹരിവിപണികൾ വെള്ളിയാഴ‌്ച തിരിച്ചുവരവ‌് നടത്തി.


പ്രധാന വാർത്തകൾ
Top