10 December Monday

കേന്ദ്രമന്ത്രി അക‌്ബറിനെതിരെ വിദേശ മാധ്യമപ്രവർത്തകയും

വെബ് ഡെസ്‌ക്‌Updated: Saturday Oct 13, 2018

ന്യൂഡൽഹി > രാജി ആവശ്യം ശക്തമായിരിക്കെ കേന്ദ്രമന്ത്രി എം ജെ അക‌്ബറിനെതിരെ വിദേശ മാധ്യമപ്രവർത്തകയുടെയും വെളിപ്പെടുത്തൽ. പത്രപ്രവര്‍ത്തക പരിശീലനകാലയളവില്‍ അക‌്ബർ  കടന്നുപിടിക്കുകയും ചുംബിക്കുകയും  ചെയ‌്‌തെന്നാണ‌് അമേരിക്കൻ സ്വദേശിനി മജി ലിഡി പുയ‌് കാമ്പ‌് വെളിപ്പെടുത്തിയത‌്.
ന്യൂ ഏജ‌് പത്രത്തിൽ 2007ൽ പരിശീലനം നടത്തവേയാണ‌് ദുരനുഭവമുണ്ടായതെന്ന‌് ഹഫ്‌പോസ‌്റ്റ‌് ഇന്ത്യക്ക് അയച്ച മെയിലില്‍ അവര്‍ വെളിപ്പെടുത്തി. അക‌്ബറിനെതിരെ ലൈം​ഗികാരോപണം ഉന്നയിക്കുന്ന ഒമ്പതാമത്തെ മാധ്യമപ്രവർത്തകയാണ‌് ഇവര്‍.

അക‌്ബറിനെതിരെ ഒന്നിനുപിറകെ ഒന്നായി വെളിപ്പടുത്തലുകൾ പുറത്തുവന്നിട്ടും ബിജെപിയും കേന്ദ്രസർക്കാരും മൗനം തുടരുകയാണ‌്. അക്ബര്‍ നൈജീരിയയിൽനിന്ന‌് തിരിച്ചെത്തിയശേഷം നടപടി തീരുമാനിക്കുമെന്ന നിലപാടിലാണ‌് കേന്ദ്രസർക്കാർ. ആർഎസ‌്എസും വനിതാവിഭാഗമായ രാഷ്ട്രസേവികാസമിതിയും പ്രതികരിച്ചിട്ടില്ല. ആരോപണങ്ങളിൽ കേന്ദ്രസർക്കാരിന‌് ഒന്നും പറയാനില്ലെന്ന‌് മന്ത്രി ഉമാഭാരതി പറഞ്ഞു. ആർഎസ‌്എസ‌് സഹ സർകാര്യവാഹക‌് ദത്താത്രേയ ഹൊസബളെയും വെളിപ്പെടുത്തലുകളെ അനുകൂലിച്ച‌് രംഗത്തുവന്നു.  പ്രധാനമന്ത്രി അക‌്ബറിന്റെ രാജി ആവശ്യപ്പെടണമെന്ന‌് സുബ്രഹ്മണ്യൻ സ്വാമി എംപി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top