13 November Tuesday

സാമ്പത്തിക വിദഗ‌്ധൻ വിജയ‌്ശങ്കർ വ്യാസ‌് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

ജയ‌്പുർ
പ്രശസ‌്ത കാർഷിക സാമ്പത്തിക വിദഗ‌്ധനും പത്മഭൂഷൺ ജേതാവുമായ വിജയ‌്ശങ്കർ വ്യാസ‌് (87) അന്തരിച്ചു. ബുധനാഴ‌്ച രാവിലെയായിരുന്നു മരണം. ഭാര്യയും രണ്ടു മക്കളുമുണ്ട‌്. നിരവധി ദേശീയ, അന്തർദേശീയ സ്ഥാപനങ്ങളിൽ നേതൃപരമായ സ്ഥാനം വഹിച്ചിട്ടുണ്ട‌്. ഇന്ത്യൻ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മാനേജ‌്മെന്റ‌് (അഹമ്മദാബാദ‌്), ജയ‌്പുർ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഡെവലപ‌്മെന്റ‌് സ‌്റ്റഡീസ‌് എന്നിവയുടെ ഡയറക്ടറായിരുന്നു. രാജസ്ഥാൻ ആസൂത്രണ ബോർഡ‌് വൈസ‌് ചെയർമാനായി സേവനം അനുഷ‌്ഠിച്ച വ്യാസ‌് ലോക ബാങ്കിന്റെ കാർഷിക ഗ്രാമീണവിഭാഗം ഉപദേഷ്ടവായിരുന്നു.
 


പ്രധാന വാർത്തകൾ
Top