Top
21
Wednesday, February 2018
About UsE-Paper

രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ ഗാന്ധിജയന്തി അവധി ഒഴിവാക്കി

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

ജയ്പുര്‍ > രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ മഹാത്മാഗാന്ധി ജയന്തിദിവസത്തെ അവധി ഒഴിവാക്കി. സര്‍ക്കാര്‍ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടറിലാണ് ഗാന്ധിജയന്തി ദിവസത്തെ അവധി ഒഴിവാക്കിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് രാജ്യം ഗാന്ധിജയന്തി ആഘോഷിക്കുന്നത്. ഗവര്‍ണര്‍ കല്ല്യാംസിങ്ങാണ് കലണ്ടര്‍ പുറത്തിറക്കിയത്.

ഗാന്ധിജയന്തി ഒഴിവാക്കിയ ബിജെപി സര്‍ക്കാര്‍ മഹാറാണ പ്രതാപ്, മഹാവീര, രാംദേവ് ഗുരുനാനാക്, അംബേദ്കര്‍ എന്നിവരുടെ ജന്മദിവസം അവധി നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാറിന്റെ ഇടപെടലിന്റെ ഭാഗമായാണ് ഗാന്ധിജയന്തി അവധി ഇല്ലാതായതെന്ന് ആരോപണം ഉയര്‍ന്നു.

വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തിന്റെ ഭാഗമായി മുമ്പ് 10, 12 ക്ളാസുകളിലെ പാഠപുസ്തകങ്ങളില്‍നിന്ന് മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്റു എന്നിവരെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കി ആര്‍എസ്എസ് നേതാവ് സവര്‍ക്കറെ മഹത്ത്വവല്‍ക്കരിച്ച പാഠപുസ്തകത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Related News

കൂടുതൽ വാർത്തകൾ »