25 May Friday

രാജസ്ഥാനിൽ11.5 കോടി ടൺ സ്വർണ നിക്ഷേപം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

ജയ്പുർ > സ്വർണത്തരി കണ്ടതിനെത്തുടർന്ന് ഭൗമശാസ്ത്രജ്ഞർ നടത്തിയ പര്യവേക്ഷണം ചെന്നെത്തിയത് പതിനൊന്നര കോടി ടണ്ണിന്റെ സ്വർണനിക്ഷേപത്തിൽ. സ്വർണം മാത്രമല്ല, ചെമ്പും  സിങ്കും ഉൾപ്പെടെ അമൂല്യ ധാതുക്കളുടെ വൻ ശേഖരം വേറെയും. രാജസ്ഥാനിലെ ജയ്പൂർ, ബൻസ്വാര, ദുംഗർപുർ എന്നീ നഗരങ്ങളിലാണ് ഭൂനിരപ്പിൽ നിന്നും 300 മീറ്റർ താഴ്ചയിൽ 11.48 കോടി ടൺ സ്വർണം ഒളിഞ്ഞുകിടക്കുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പര്യവേക്ഷണത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ സ്വർണനിക്ഷേപം കണ്ടെത്തിയത്.   

പലയിടങ്ങളിലും സ്വർണത്തരി കണ്ട് നാട്ടുകാർ കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.  വിവരമറിഞ്ഞ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ നടത്തിയ ഖനനത്തിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയത്. ചെമ്പ്്, ഈയം, സിങ്ക് എന്നിവയുടെ വൻ ശേഖരവുമുള്ളതായും സൂചന കിട്ടിയിട്ടുണ്ട്.

സ്വർണസാന്നിധ്യം കണ്ടെത്തിയ ശിക്കാർ ബില്വരയിലും പരിശോധനകൾ നടക്കുകയാണ്. ജയ്പൂരിലാണ് ചെമ്പും ഈയവും കൂടുതലായുള്ളത്. സ്വർണം ഖനനംചെയ്യാനുള്ള ശ്രമം ആരംഭിച്ചതായി ജിഎസ്‌ഐ ഡയറക്ടർ ജനറൽ എൻ കുടുംബ റാവു പറഞ്ഞു. 300 മീറ്റർ താഴ്ചയിൽ ഖനനം നടത്താനുള്ള സാങ്കേതികസംവിധാനം  നിലവിലില്ല. പുതിയ ഡ്രില്ലിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈകാതെ ഖനനം ആരംഭിക്കും. 81 കോടി ടൺ ചെമ്പ് നിക്ഷേപവുമുണ്ടെന്നാണ് നിഗമനം.

കർണാടകം, ആന്ധ്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ സ്വർണ ഖനികളുള്ളത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top