14 December Friday

മധ്യപ്രദേശ‌് പ്രകടനപത്രിക : വ്യാവസായികമായി പശുമൂത്രവും ചാണകവും ഉൽപ്പാദിപ്പിക്കുമെന്ന‌് കോൺഗ്രസ‌്

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018

ന്യൂഡൽഹി
മധ്യപ്രദേശിൽ ബിജെപിയെ മറികടക്കാൻ "വിശുദ്ധപശു'വിനെ അവതരിപ്പിച്ച‌് കോൺഗ്രസിന്റെ പ്രകടനപത്രിക. 

വ്യാവസായികാടിസ്ഥാനത്തിൽ പശുമൂത്രവും ചാണകവും ഉൽപ്പാദിപ്പിക്കും. എല്ലാ പഞ്ചായത്തുകളിലും ഗോശാല, പശുക്കള്‍ക്ക് പ്രധാന റോഡുകളിൽ താൽക്കാലിക ചികിത്സാ കേന്ദ്രങ്ങൾ, മേയാനും ചത്ത പശുക്കളെ അടക്കാനും സ്ഥലം എന്നിങ്ങനെ  പ്രകടനപത്രിക നീളുന്നു. പശുവിനെ കശാപ്പ‌് ചെയ്യുന്നതു നിരോധിച്ച നിയമത്തിലെ വിവാദചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും വാ​ഗ്ദാനമുണ്ട്. ഏത‌് ചട്ടങ്ങളാണെന്ന‌് വ്യക്തമാക്കിയിട്ടില്ല.

സർക്കാർ കെട്ടിടങ്ങളിൽ ആർഎസ‌്എസിന്റെ ശാഖകൾ നടത്തുന്നത‌് നിരോധിക്കുമെന്ന‌് പ്രകടനപത്രിക പറയുന്നു. സർക്കാർ ഉദ്യോഗസ്ഥർ ശാഖകളിൽ പങ്കെടുക്കുന്നത‌് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ‌് തിരുത്തും. അധ്യാത്മിക വകുപ്പും സംസ‌്കൃത സ‌്കൂളുകളും തുടങ്ങും. രാമപാത പദ്ധതി നടപ്പാക്കും. സംസ്ഥാനത്ത‌് മദ്യം നിരോധിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top