17 October Wednesday

പൗരത്വ പട്ടിക നടപ്പാക്കുമെന്ന് അമിത‌് ഷാ

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

കൊൽക്കത്ത > ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) പശ്ചിമബംഗാളിലടക്കം രാജ്യത്ത‌് എല്ലായിടത്തും നടപ്പാക്കുമെന്ന‌് ബിജെപി അധ്യക്ഷൻ അമിത‌് ഷാ. 

കൊൽക്കത്തയിൽ ബിജെപിയുടെ പൊതുയോഗത്തിലാണ്  അസം പൗരത്വ പട്ടികയില്‍ നിന്നും 40 ലക്ഷം പേരെ ഒഴിവാക്കാന്‍ നടത്തുന്ന നീക്കങ്ങളെ പരസ്യമായി അമിത്ഷാ ന്യായീകരിച്ചത്. പ്രതിപക്ഷം എത്ര എതിർത്താലും പൗരത്വ രജിസ്റ്ററുമായി മുന്നോട്ടുപോകും.  രാജ്യത്ത് അന്യായമായി കടന്നുകൂടിയവരെ പുറത്താക്കുന്നതിനാണ് രജിസ്റ്റർ. ബംഗ്ലാദേശി കുടിയേറ്റക്കാരെ എന്തിനാണ‌് പിന്തുണയ്ക്കുന്നതെന്ന‌്‌ പ്രതിപക്ഷം വ്യക്തമാക്കണം അമിത് ഷാ ആരോപിച്ചു.

പ്രധാന വാർത്തകൾ
Top