20 September Thursday

പി കരുണാകരൻ എംപി അഭിമന്യുവിന്റെ വീട‌് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


വട്ടവട
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ എംപി അഭിമന്യുവിൻെറ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബുധനാഴ‌്ച ഉച്ചയോടെ കൊട്ടക്കൊമ്പൂരിലെ വീട്ടിൽ എത്തിയ അദ്ദേഹം അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ, അമ്മ ഭൂപതി എന്നിവരുമായി ഏറെനേരം സമയം ചെലവിട്ട‌് ദുഃഖത്തിൽ പങ്കുചേർന്നു. പാർടിയും പൊതുസമൂഹവും വളരെ ഗൗരവമായാണ‌് ഈ കൊലപാതകത്തെ കാണുന്നതെന്നും എല്ലാ പ്രതികളെയും പിടികൂടാനുള്ള തീവ്രശ്രമത്തിലാണ‌് പൊലീസെന്നും പി കരുണാകരൻ എംപി പറഞ്ഞു. പാർടി ഒന്നടങ്കം അഭിമന്യുവിന്റെ കുടുംബത്തിനൊപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ആർ ഈശ്വരൻ, ഏരിയ സെക്രട്ടറി വി സിജുമോൻ എന്നിവരും ഒപ്പമുണ്ടായി.

അഭിമന്യുവിന്റെ പേരിൽ വട്ടവടയിൽ ആരംഭിക്കുന്ന അഭിമന്യു മഹാരാജാസ‌് വായനശാലയിലേക്ക‌് അബുദാബി ശക്തി അവാർഡ് കമ്മിറ്റിയും അബുദാബി തീയേറ്റഴ്സും ചേർന്ന്  1500 ഓളം പുസ്തകങ്ങൾ നൽകുമെന്ന് ചെയർമാൻ കൂടിയായ പി കരുണാകരൻ എംപി പറഞ്ഞു. അഭിമന്യു കുടുംബ സഹായ ഫണ്ടും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top