21 November Wednesday

ഛത്തീസ‌്ഗഡ‌് ഒന്നാംഘട്ട വോട്ടെടുപ്പ‌് നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Nov 11, 2018

ന്യൂഡൽഹി
തിങ്കളാഴ‌്ച ഒന്നാംഘട്ട തെരഞ്ഞെടുപ്പ‌് നടക്കുന്ന ഛത്തീസ‌്ഗഡിലെ 18 മണ്ഡലങ്ങളിൽ പരസ്യപ്രചാരണം സമാപിച്ചു. കോൺഗ്രസിന‌് അധികാരം ലഭിച്ചാൽ എല്ലാ ജില്ലകളിലും ഭക്ഷ്യസ‌ംസ‌്കരണശാലകൾ സ്ഥാപിക്കുമെന്ന‌് രാഹുൽഗാന്ധി കൊണ്ടഗാവിലെ യോഗത്തിൽ പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ‌് പ്രകടനപത്രിക അമിത‌്ഷാ പുറത്തിറക്കി.

ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ‌് നടക്കുന്ന മണ്ഡലങ്ങളിൽ രാജ‌്നന്ദ‌്ഗാവിലാണ‌് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ–-30 പേർ. മുഖ്യമന്ത്രി രമൺസിങ്‌ വീണ്ടും ജനവിധി തേടുന്ന മണ്ഡലമെന്ന പ്രത്യേകതയും രാജ‌്നന്ദ‌്ഗാവിനുണ്ട‌്. മുൻപ്രധാനമന്ത്രി എ ബി വാജ‌്പേയിയുടെ സഹോദരപുത്രി കരുണശുക്ലയാണ‌് ഇവിടെ കോൺഗ്രസ‌് സ്ഥാനാർഥി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top