21 November Wednesday

ഇൻഷുറൻസ‌് കമ്പനികളിൽ അവകാശികളില്ലാതെ 15,000 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Nov 11, 2018

ന്യൂഡൽഹി
ഇൻഷുറൻസ‌് കമ്പനികളിൽ നിക്ഷേപകർക്ക‌് അവകാശപ്പെടാനാകാതെ 15000 കോടി രൂപ. പെൻഷൻ പദ്ധതികളിൽ നിക്ഷേപിച്ച തുകയാണിത്‌. സാങ്കേതികതടസ്സങ്ങളെ തുടർന്ന‌് തടഞ്ഞുവച്ച മൊത്തം തുകയും നിക്ഷേപകർക്കോ അവകാശികൾക്കോ കൈമാറണമെന്ന‌് ഇൻഷുറൻസ‌് റഗുലേറ്ററി ആൻഡ‌് ഡെവലപ‌്മെന്റ‌് അതോറിറ്റി ഓഫ‌് ഇന്ത്യ (ഐആർഡിഎഐ) ഇൻഷുറൻസ‌് കമ്പനികളോട‌് നിർദേശിച്ചു.
നിക്ഷേപകരിൽനിന്ന‌് സ്വരൂപിച്ച തുക വാർഷിക പെൻഷൻ നൽകാൻ പര്യാപ‌്തമല്ലാതെ വരുന്നതും നിക്ഷേപകർ മരിക്കുന്നതുമാണ‌് കാരണം. മറ്റ‌് ചില ഇൻഷുറൻസ‌് പദ്ധതികളിലും അവകാശികളില്ലാത്ത വൻതുകയുണ്ട‌്. കണക്കുപ്രകാരം മാർച്ച‌് 31 വരെ 23 ഇൻഷുറൻസ‌് കമ്പനികളിലായി 15,166 കോടി രൂപയാണ‌് അവകാശികളില്ലാതെയുള്ളത‌്. ഇതിൽ 10,509 കോടി എൽഐസിയിലും ബാക്കി സ്വകാര്യ കമ്പനികളിലുമാണ‌്. പോളിസി നമ്പർ ഉപയോഗിച്ച‌് നിക്ഷേപം കണ്ടെത്താൻ കമ്പനികൾ വെബ‌്സൈറ്റുകളിൽ വഴിയൊരുക്കണമെന്ന‌് ഐആർഡിഎഐ നിർദേശിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top