21 November Wednesday

ക്യാപിറ്റൽവേൾഡിനെ തെരഞ്ഞെടുത്തത‌് ചട്ടം ലംഘിച്ച‌്

സ്വന്തം ലേഖകൻUpdated: Sunday Nov 11, 2018

ന്യൂഡൽഹി
ചെറുകിട‐-ഇടത്തരം സംരംഭങ്ങൾക്കായുള്ള കേന്ദ്രസർക്കാരിന്റെ "ഒരു മണിക്കൂറിൽ ഒരുകോടി' വായ‌്പാപദ്ധതി നടത്തിപ്പ‌ു ചുമതല ക്യാപിറ്റൽ വേൾഡിനെ ഏൽപ്പിച്ചത‌് ടെൻഡർ ചട്ടങ്ങൾ ലംഘിച്ച‌്. കൺസൾട്ടന്റിനെ കണ്ടെത്താൻ ജനുവരിയിൽ സ‌്മോൾ ഇൻഡസ‌്ട്രീസ‌് ഡെവലപ്പ‌്മെന്റ‌് ബാങ്ക‌് ഓഫ‌് ഇന്ത്യ (സിഡ‌്ബി) ടെൻഡർ ക്ഷണിച്ചിരുന്നു. എന്നാൽ, ടെൻഡറിലെ യോഗ്യതാ മാനദണ്ഡങ്ങളൊന്നും ഗുജറാത്ത‌് കമ്പനിക്കില്ല.
മൂന്ന‌ുവർഷത്തിനിടെ മാനേജ‌്മെന്റ‌് കൺസൾട്ടിങ്ങിലൂടെ 50 കോടി രൂപയുടെയെങ്കിലും വരുമാനം ഉണ്ടാകണം, 2012 ഏപ്രിൽ ഒന്ന‌ുമുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാകണം എന്നിങ്ങനെയായിരുന്നു നിബന്ധന. കൺസൾട്ടന്റിനെ തെരഞ്ഞെടുത്തശേഷം സിഡ‌്ബിയും മറ്റുചില ബാങ്കുകളും ഓഹരി ഉടമകളായുള്ള പുതിയൊരു കമ്പനിക്ക‌് രൂപംനൽകുമെന്നും പറഞ്ഞിരുന്നു.
എന്നാൽ, 2015ൽ സ്ഥാപിതമായ ക്യാപിറ്റൽ വേൾഡ‌് 2015–16 വർഷത്തിൽ 38888 രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ കമ്പനിയാണ‌്. 2016–-17 വർഷത്തിലാകട്ടെ വരുമാനം കേവലം 15680 രൂപയും.
 കമ്പനിയുടെ ഓഹരികൾക്ക‌് നിശ്ചയിച്ച വിലയുടെ കാര്യത്തിലും ദുരൂഹതയുണ്ട‌്. രജിസ‌്ട്രാർ ഓഫ‌് കമ്പനീസിൽ ക്യാപിറ്റൽ വേൾഡ‌് സമർപ്പിച്ച റിപ്പോർട്ടുപ്രകാരം 129.39 രൂപയാണ‌് ഒരോഹരിക്ക‌്.
കമ്പനിയുടെ ഇതേവരെയുള്ള വരുമാനത്തിന്റെയോ പ്രവർത്തനങ്ങളുടെയോ അടിസ്ഥാനത്തിലല്ല ഓഹരിവില നിശ്ചയിച്ചിട്ടുള്ളതെന്നും സാധ്യതാ വരുമാനശേഷിയുടെ അടിസ്ഥാനത്തിലാണെന്നും ഒഎംഎംഎസ‌് റിപ്പോർട്ടിൽ പറയുന്നു. ജൂലൈയിൽ സിഡ‌്ബിയും ഒമ്പത‌് ബാങ്കും ചേർന്ന‌് ക്യാപിറ്റൽ വേൾഡ‌് ഓഹരികൾ വാങ്ങിയത‌് ഓഹരിയൊന്നിന‌് 119.39 രൂപ എന്ന നിരക്കിലാണ‌്.


പ്രധാന വാർത്തകൾ
Top